ആലപ്പുഴ: പൊലീസുകാര്‍ക്കെതിരേ കത്തെഴുതിവെച്ച് ആലപ്പുഴയിൽ 19കാരന് ആത്മഹത്യ ചെയ്തു. അവലക്കുന്ന് സ്വദേശി മാധവനാണ് മരിച്ചത്. മാധവന് എഴുതിയതായി കരുതുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഇതില്‍ പ്രദേശത്തെ പൊലീസിനെതിരെയും പരാമര്‍ശമുണ്ട്. മാധവനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂട്ടുകാരനുമായുണ്ടായ അടിപിടിക്കേസിലാണ് മാധവൻ പോലീസ് പിടിയിലായത്.
പരാതിക്കാരന്റെ അമ്മ വക്കീല്‍ ഗുമസ്തയാണ്. ഇവര്‍ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിച്ചെന്നും പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. മാധവന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post