ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെ അക്രമിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ബ്രിട്ടന്‍.വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇറാന്റെ അക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്.ഇറാന്റെ കടന്നാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കാര്യത്തില്‍ ആശങ്കയുണ്ടെന്നും,അപകടകരമായ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടറി ഡൊമിനിക് റാബ് ആവശ്യപ്പെട്ടു.ഇപ്പോള്‍ ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ ഗുണം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയുടെ വധത്തിനു ശേഷമുള്ള സംഘര്‍ഷാവസ്ഥ പരിഗണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ക്യാബിനറ്റ് വിളിച്ചുകൂട്ടിയിരുന്നു.ഇറാനിലെ ബ്രിട്ടീഷ് പൗരന്മാരെയും രാഷ്ട്രതാല്പര്യങ്ങളെയും സംരക്ഷിക്കുമെന്നും സംഘര്‍ഷമേഖലകളിലെ പൗരന്മാരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒഴിപ്പിക്കല്‍ പദ്ധതികള്‍ അണിയറയിലൊരുങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് സമുദ്രമേഖലയില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെയും മിലിട്ടറിയുടെയും കമാന്‍ഡുകളെ സര്‍വ്വസജ്ജമായി വിന്യസിച്ചിട്ടുണ്ടെന്നും,യുദ്ധമുണ്ടായാല്‍ ബ്രിട്ടീഷ് പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ ഉത്തരവു കാത്തു കിടക്കുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
സുലൈമാനിയുടെ വധത്തെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ബ്രിട്ടീഷ് പൗരന്മാരോ സൈനികരോ വധിക്കപ്പെട്ടാല്‍,അതെ അളവില്‍ തിരിച്ചടിക്കുമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍വാലസ് പ്രസ്താവിച്ചിരുന്നു.നിലവില്‍, ഇറാഖില്‍ മാത്രം ബ്രിട്ടന്റെ 400 സൈനിക ട്രൂപ്പുകള്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post