അറബിക്കടലില്‍ സംയുക്ത നാവികാഭ്യാസ പ്രകടനവുമായി ചൈനയും പാക്കിസ്ഥാനും.കാലാവസ്ഥാ ഭേദമന്യേയുള്ള നാവിക സംവിധാനങ്ങളുടെ പ്രകടനങ്ങളും അഭ്യാസങ്ങളുമാണ് ഇവിടെ നടത്തുക. തിങ്കളാഴ്ച തുടങ്ങിയ നാവികാഭ്യാസം ഒന്‍പതു ദിവസം നീണ്ടുനില്‍ക്കും.
അറബിക്കടല്‍ എക്കാലവും ഏഷ്യയുടെ നാവികയുദ്ധത്തിന്റെ ഗതിനിര്‍ണയിച്ചിട്ടുള്ളൊരു മേഖലയാണ്. കണ്ട് ല,ഓഖ,മുംബൈ,കൊച്ചി,തുടങ്ങി ഇന്ത്യയുടെ ആറ് പ്രധാന തുറമുഖങ്ങള്‍ ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.പക്ഷേ, ഇവിടെ ചൈനീസ് നാവികസേനയ്ക്ക് സ്വാധീനം വളരെ കുറവാണ്.
ചൈനയുടെ താല്പര്യാര്‍ത്ഥം,സാമ്പത്തിക ഇടനാഴിയുടെ ഇങ്ങേയറ്റമായി പാകിസ്ഥാനില്‍ വികസിപ്പിക്കപ്പെടുന്ന ഗദ്ദര്‍ തുറമുഖം ചൈനയുടെ അറബിക്കടലിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം തുറക്കും.ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വ്യാപാര സാദ്ധ്യതകള്‍ ഇതോടെ ചൈനയ്ക്ക് മുന്നില്‍ അനാവൃതമാകും.
ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ യിന്‍ഷുവാന്‍,മിസൈല്‍ ഫ്രിഗേറ്റ് യുന്‍ചെങ്,ഹെലികോപ്റ്ററുകള്‍ എന്നിവയടങ്ങുന്ന സതേണ്‍ തിയ്യറ്റര്‍ കമാന്‍ഡ് നേവിയാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.കറാച്ചി തുറമുഖം കേന്ദീകരിച്ചു നടക്കുന്ന നാവികാഭ്യാസങ്ങള്‍ ജനുവരി പതിനാലിന് അവസാനിക്കും.
Discussion about this post