ഒട്ടാവ:പാര്‍ലമെന്റ് മന്ദിരത്തിനു സമീപം അക്രമി നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച, പ്രാദേശിക സമയം കാലത്ത് ഏഴരയോടെയാണ് വെടിവെയ്പുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
വെടിവെയ്പ്പില്‍ പരിക്കേറ്റ മൂന്നു പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും, കുറ്റവാളിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങളോട് നടത്തിയ അഭിമുഖത്തില്‍ പോലീസ് വ്യക്തമാക്കി.
ഇതിന് മുമ്പ് 2014ല്‍ ആയുധധാരിയായൊരാള്‍ പാര്‍ലമെന്റ് ആക്രമിച്ചിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയും, സംഭവം പിന്നീട് ഭീകരാക്രമണമാണെന്ന് തെളിയുകയും ചെയ്തിരുന്നു.













Discussion about this post