ടി.പി സെന്‍കുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍
കുട്ടിക്കൂറ പൗഡര്‍ ഇല്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോള്‍ വിലപിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പരിഹസിക്കുന്നു. .
ഡിജിപിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ചുമതല അല്ല. മുഖ്യമന്ത്രിയുടെ ചുമതലയാണ്. സെന്‍കുമാറിനെ നിയമിച്ചത് തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി പറയുകയാണെങ്കില്‍ അതിനൊരു സാങ്കേതികത്വ പിന്‍ബലമെങ്കിലും ഉണ്ട്.ടി.പി സെന്‍കുമാര്‍ ഡിജിപി ആയത് അന്തസ്സായി ഐപിഎസ് പാസായി വന്നിട്ടാണ്. അല്ലാതെ താക്കോല്‍ദ്വാര സംവരണത്തിലൂടെ അല്ല. ടിപി സെന്‍കുമാറിന് ഐപിഎസ് കിട്ടാന്‍ അദ്ദേഹത്തിന്റെ പിതാവ് ആരെയും സ്വാധീനിച്ചിട്ടില്ല എന്നും സന്ദീപ് വാര്യര്‍ വിമര്‍ശിക്കുന്നു.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3413161268725615/?type=3&theater












Discussion about this post