കളിയിക്കാവിള ചെക് പോസ്റ്റില്‍ പോലിസുകാരനെ വെടിവച്ച് കൊന്ന കേസിലെ പ്രതികളിലൊരാളായ ഷെമിം ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പോലിസ്. കന്യാകുമാരിയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷെമിം. കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും. വ്യക്തമായ ക്രിമിനല്‍ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരുമെന്ന് പോലിസ് പറഞ്ഞു. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാഠിയും കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെയും മറ്റ് പ്രധാനമേഖലകളിലെയും സുരക്ഷാ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. തമിഴ്!നാട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ജയന്ത് മുരളിയും എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികളായ ഷെമിം തൗഫീഖ് എന്നിവരുടെ തീവ്രവാദ ബന്ധം പോലിസ് സ്ഥിരീകരിച്ചിരുന്നു.പ്രതികള്‍ക്കായുള്ള അന്വേഷണം കേരളത്തിലും തമിഴ്്‌നാട്ടിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post