ഡല്‍ഹി: പാകിസ്ഥാന് ഇന്ത്യക്കെതിരെ റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ ആയുധമാക്കാനൊരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാന് ഐ.എസ്.ഐ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്കി 40 ഓളം റോഹിംഗ്യന്‍ മുസ്ലിംകളെ ഇന്ത്യയിലേക്ക് അയക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) സഹായത്തോടെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സായുധ, അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കി. ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന് വലിയ ഗൂഡാലോചനയാണ് നടത്തുന്നത്.
ബംഗ്ലാദേശ് തീവ്രവാദ സംഘടനയായ ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതായാണ് വിവരം, ‘ഏജന്‍സികള്‍ പറഞ്ഞു,’ ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ താമസിക്കുന്ന 40 റോഹിംഗ്യകള്‍ക്ക് ഐഎസ്ഐ തീവ്രവാദ പരിശീലനം നല്കുന്നു.
സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും പാകിസ്ഥാന് തീവ്രവാദ പരിശീലനത്തിന് ധനസഹായം നല്‍കിയതായും വെളിപ്പെടുത്തല്‍ ഉണ്ട്. ‘തീവ്രവാദ പരിശീലനത്തിന്റെ ആദ്യ ഗഡുവായി ജെഎംബിക്ക് ഒരു കോടി ടാക്കയുടെ ഫണ്ട് ലഭിച്ചത്,’ ഏജന്‍സികള്‍ പറഞ്ഞു.
Discussion about this post