മലയാള സിനിമയെ പിടിച്ചുലച്ച വിവാദങ്ങളില്‍ ഒന്നായ ഷെയ്ന് നിഗമും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം രമ്യമായി പരിഹരിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. മലയാള സിനിമ ഷെയ്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഷെയ്ന് നിഗമിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഷെയ്നും നിര്‍മ്മാതാക്കളുമായുള്ള പ്രശ്ന പരിഹാരത്തിന് ധാരണയായെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാതിവഴിയില്‍ കിടക്കുന്ന ഉല്ലാസം, വെയില്, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഷെയിനിന് അമ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളും ഷെയ്നുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇക്കാര്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീര്‍ന്നുവെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു.
ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന് അമ്മ എക്സ്ക്യുട്ടീവ് കമ്മറ്റിയെ അറിയിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഷെയ്നിനെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്നിനെ വിളിച്ചുവരുത്തുകയായിരുന്നു.
നേരത്തെ ഷെയ്നും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരി്കാനുള്ള ശ്രമത്തിനിടെ നിര്‍മ്മാതാക്കളെ മനോരോഗി എന്ന് വിളിച്ചതോടെയാണ് ഷെയ്നുമായുള്ള ചര്‍ച്ചകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്മാറിയത്. അമ്മ ഇക്കാര്യത്തില്‍ ഒരുറപ്പ് നല്കിയാല് സഹകരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്.
Discussion about this post