ശ്രീലങ്കക്കെതിരായ ട്വന്റി 20യിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. പൂനെയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഋഷഭ് പന്തിന് പകരമായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ രണ്ടാമത്തെ മത്സരമാണ്. 2015-ൽ സിംബാബ് വെക്കെതിരെ ആയിരുന്നു സഞ്ജു ആദ്യം കളിച്ചത്.
അതേസമയം പൂനെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. നിര്‍ണായകവും പരമ്പര വിജയികളെ നിര്‍ണയിക്കുന്നതുമായ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന് ലസിത് മലിംഗ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പൂനെയില്‍ കളിക്കാനിറങ്ങുന്നത്. റിഷഭ് പന്തിനു വിശ്രമം നല്‍കിയാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. യുസ്വേന്ദ്ര ചാഹലും മനീഷ് പാണ്ഡെയും ടീമില്‍ ഇടംപിടിച്ചപ്പോള്‍, കുല്‍ദീപ് യാദവും ശിവം ദുബെയും പുറത്തായി. രണ്ടു മാറ്റങ്ങളുമായാണു ശ്രീലങ്ക ഇറങ്ങുന്നത്. ആഞ്ചലോ മാത്യൂസ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായിരുന്നു വിജയം.
Discussion about this post