ഇരിങ്ങാലക്കുട: പെരിഞ്ഞനം നവാസ് വധക്കേസില്‍ പത്തു പ്രതികള്‍ കുറ്റക്കാര്‍. ഇരിങ്ങാലാക്കുട അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. സിപിഎം പെരിഞ്ഞനം മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് കുറ്റക്കാര്‍. ഇതില്‍ നാലുപേര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. ശിക്ഷ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.
ആകെ 11 പ്രതികള്‍ക്കെതിരെയാണു പ്രോസിക്യൂഷന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.ഇതില്‍ ഒന്‍പതാം പ്രതിയെ കോടതി വിട്ടയച്ചിരുന്നു. 2014 മാര്‍ച്ച് രണ്ടിന് പാണ്ടിപ്പറമ്പ് റോഡിനടുത്തുള്ള വീട്ടുപറമ്പില്‍ വച്ചാണു പെരിഞ്ഞനം തളിയപ്പാടത്ത് നവാസ് കൊല്ലപ്പെടുന്നത്. ബിജെപി നേതാവ് കല്ലാടന്‍ ഗിരീഷിനെ കൊല്ലാനെത്തിയ വാടക ഗുണ്ടകള്‍ ആളുമാറി നവാസിനെ കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post