ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഖാബൂസ് (79) അന്തരിച്ചു. വാർദ്ധക്യസഹജമായ ശാരീരിക അവശതകളാണ് മരണകാരണം. സുൽത്താന്റെ മരണത്തോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ഒരു യഥാർത്ഥ സുഹൃത്തിനെയെന്ന് വെളിപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ സർക്കാരിനെ തന്റെ അനുശോചനങ്ങൾ അറിയിച്ചു.
1970-ൽ അധികാരം പിടിച്ചെടുത്ത സുൽത്താൻ ഖാബൂസ് ഒമാനിലെ ആധുനികവൽക്കരണത്തിനു ചുക്കാൻ പിടിച്ച വ്യക്തിയാണ്. പ്രാഥമിക വിദ്യാഭ്യാസ സൗകര്യമോ വൈദ്യുതിയോ പോലുമില്ലാതിരുന്ന ഒമാനിൽ ഇന്നു വരെയുള്ള വികസനത്തിന് പുറകിൽ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ സുൽത്താന്റെ അശാന്ത പരിശ്രമമാണ്. സുൽത്താൻ ഖാബൂസിന്റെ മരണത്തിൽ അനുശോചിച്ച് രാഷ്ട്രം മൂന്നുദിവസം ദുഃഖം ആചരിക്കും.
വിശാലമായ ഒരു സാമ്രാജ്യം പുറകിൽ ഉപേക്ഷിച്ചു നാടു നീങ്ങിയ സുൽത്താൻ ഖാബൂസ് അവിവാഹിതനായതു മൂലം, അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ഒമാനിൽ പിന്തുടർച്ച സംബന്ധിച്ച് കലഹങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
Discussion about this post