മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ രാസവ്യവസായശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. മുംബൈ നഗരത്തിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ബൊയ്‍സർ മേഖലയിലെ കോൾവാഡെ ഗ്രാമത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.
വൈകിട്ട് 7.20-ഓടെ ഉണ്ടായ സ്ഫോടനത്തിന്‍റെ ശബ്ദം ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസും ഫയർഫോഴ്‍സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
നേരത്തെ ഗുജറാത്തിലെ വഡോദരയിലും ഒരു വ്യവസായശാലയിൽ സമാനമായ രീതിയിൽ സ്ഫോടനമുണ്ടായിരുന്നു. മെഡിക്കൽ ഗ്യാസ് നിർമ്മാണശാലയിലുണ്ടായ ഈ സ്ഫോടനത്തിലും എട്ടോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവങ്ങൾക്ക് പിന്നിൽ അട്ടിമറിയുണ്ടോയെന്ന് അറിവായിട്ടില്ല.
Discussion about this post