ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ത്രാലിലെ ഗുൽഷൻപൊരയിൽ തിരച്ചിലിന് പോയ സൈനികരാണ് ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുന്നത്. സൈനികർക്കെതിരെ ആദ്യം ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ ശക്തമായി തിരിച്ചടിയിലാണ് ഹിസ്ബുൾ മുജഹിദ്ദീൻ കമാൻഡർ നവീദ് ഖാൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇയാൾക്കൊപ്പം മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
#Encounter has started at #Tral. Police and security forces are on the job. Further #details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) January 12, 2020
അതേസമയം അതിർത്തിയിൽ ഇന്ത്യൻ സൈനിക പോർട്ടറുടെ തലയറുത്ത പാകിസ്ഥാൻ നടപടിക്കെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നു. സൈനിക പോർട്ടർക്കൊപ്പം ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ പ്രവൃത്തി കിരാതമാണെന്നും നിയമവിരുദ്ധമാണെന്നും ഇന്ത്യൻ കരസേന മേധാവി എം എം നരവാനെ അഭിപ്രായപ്പെട്ടു. ഇതിന് തക്കതായ തിരിച്ചടി പാകിസ്ഥാന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് അസ്ലമിന്റെയും അൽത്താഫ് ഹുസൈന്റെയും മൃതദേഹങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നു.
Discussion about this post