ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ് ചൈന രംഗത്തിറക്കി.ഗുയ്ഷോ പ്രവിശ്യയിലെ ഒരു മലമുകളിലാണ് മുപ്പതു ഫുട്ബോൾ കോർട്ടിനു തുല്യമായ വിസ്തൃതിയുള്ള റേഡിയോ ടെലസ്കോപ്പ് നിർമ്മിച്ചിരിക്കുന്നത്.”സ്കൈ ഐ ” എന്ന് പേരിട്ടിട്ടുള്ള ടെലസ്കോപ്പ് നിർമ്മാണം ചൈന രണ്ടായിരത്തി പതിനാറിൽ പൂർത്തിയാക്കിയെങ്കിലും അവസാന മിനുക്കുപണികൾ പൂർത്തിയാക്കാൻ മാത്രം പിന്നെയും നാലു വർഷമെടുത്തു. നിലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പിനേക്കാൾ രണ്ടര മടങ്ങ് ശക്തിയേറിയ ചൈനയുടെ സ്കൈ ഐ ടെലസ്കോപ്പിന്റെ ഛേദം (Aperture) അഞ്ഞൂറ് മീറ്ററാണ്. രണ്ടായിരത്തി മുപ്പതോടെ, അമേരിക്കക്കും റഷ്യക്കും തുല്യമായ ബഹിരാകാശ ശക്തിയാവാനാണ് ചൈന ലക്ഷ്യമിടുന്നത്.













Discussion about this post