ഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെയും, പഞ്ചാബിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്തിലായിരുന്ന ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ച നേരത്തെ നിശ്ചയിച്ച പോലെ നടക്കും. ഇന്ത്യ-പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേശകതല ചര്‍ച്ച ആഗസ്റ്റ് 23,24 തീയതികളില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഊഫയില്‍ നടന്ന ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നയതന്ത്രചര്‍ച്ചകള്‍ക്ക് ധാരണയിലെത്തെിയത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് മോദി വിട്ടു നില്‍ക്കണമെന്ന് വിഎച്ചപി നേതാവ് പ്രവീണ്ട തൊഗാഡിയ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
Discussion about this post