കറാച്ചി : സമാധാന ചര്‍ച്ചയുടെ ഫലമായി തടവിലായിരുന്ന 163 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
ലാന്ധി, മാലിര്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്. 11 വയസ്സു പ്രായമുള്ള ഒരു കുട്ടിയും ഇവരിലുള്പ്പെടുന്നതായി സിന്ധ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുവരുന്ന ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. സമ്മാനങ്ങളും പണവും നല്‍കിയാണ് ഇവരെ അയയ്ക്കുന്നത്.
റഷ്യയില്‍ ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തടവിലാക്കപ്പെട്ട മല്‍സ്യത്തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ വിട്ടയ്ക്കണമെന്ന് തീരുമാനിച്ചിരുന്നു. 355 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനില്‍ ജയില്‍ കഴിയുന്നത്. 27 പേര് ഇന്ത്യന്‍ ജയിലിലും തടങ്കലിലാണ്.
Discussion about this post