പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ഇന്ത്യയെ ഒരു രീതിയിലും ബാധിക്കില്ലെന്ന് ഇറാഖ്.അനിശ്ചിതമായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷം, യാതൊരു കാരണവശാലും ഇറാഖിലെ ഊർജ്ജ വ്യാപാരമേഖലയിലെ പങ്കാളിയായ ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ ഇറാഖ് സ്ഥാനപതി ഫല അബ്ദുൽ ഹസൻ അബ്ദുൽ സദ പ്രഖ്യാപിച്ചു. ഇറാഖിലുള്ള ഇന്ത്യക്കാരുടെ സമ്പൂർണ സുരക്ഷയ്ക്ക് വേണ്ട സർവ്വ സജ്ജീകരണങ്ങളും ഇറഖി ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെന്നും, ഇറാഖി പ്രവാസികളെ കുറിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്നും ഫല അബ്ദുൽ ഹസൻ ഇന്ത്യൻ ഭരണകൂടത്തെ അറിയിച്ചു.













Discussion about this post