ജിതിന്‍ ജേക്കബ്- ഇന്‍ ഫേസ്ബുക്ക്
ഇപ്പോള്‍ പുരോഗമന നവോത്ഥാന നമ്പര്‍ വണ്‍ സംസ്ഥാനത്തെ പ്രധാന മതേതര കലാപരിപാടി ഇന്ത്യന്‍ ജനത വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് സമൂഹത്തില്‍ ഭ്രഷ്ട്ട് കല്‍പ്പിക്കുന്നതാണ്.
നിയമത്തെ അനുകൂലിക്കുന്നവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കുക, സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തി നിയമത്തെ അനുകൂലിക്കുന്നവരുടെ ജോലി കളയിക്കുക, വ്യാപാരം നടത്തുന്നവരുടെ സ്ഥാപങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാതിരിക്കാന്‍ ആഹ്വനം ചെയ്യുക. ചെറുകിട ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ അവര്‍ക്ക് ജോലി കൊടുക്കാതിരിക്കാന്‍ ആഹ്വനം ചെയ്യുക, അധ്യാപകര്‍ ആണെങ്കില്‍ അവരെ ബഹിഷ്‌ക്കരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, എന്തിന് അസുഖത്തിന് ചികിത്സ പോലും നിഷേധിക്കുക അങ്ങനെ പോകുന്നു.
ഇതിന് മുമ്പ് ഇന്ത്യയില്‍ എപ്പോഴെങ്കിലും ഇതുപോലുള്ള ബഹിഷ്‌കരണം അല്ലെങ്കില്‍ ജോലി നിഷേധം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ? ??
ഓര്‍ക്കുന്നില്ല…?? ഒന്നാലോചിച്ചു നോക്കിക്കേ..?? എന്നിട്ടും കിട്ടിയില്ല? ചരിത്രം പഠിച്ചവര്‍ക്ക് മനസ്സിലായിക്കാണും. അല്ലാത്തവര്‍ക്ക് പറഞ്ഞു തരാം.
അവസാനമായി ഇങ്ങനെ ഒരു ആഹ്വനം അല്ലെങ്കില്‍ ബഹിഷ്‌കരണം നടന്നത് കാശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തില്‍ ആണ്. അവിടെ മതേതരന്മാര്‍ ഭൂരിപക്ഷം ആയിത്തുടങ്ങിയ സമയത്താണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അവസാനം ഭൂരിപക്ഷം ആയപ്പോള്‍ ഒന്നെകില്‍ മതം മാറുക അല്ലെങ്കില്‍ കശ്മീര്‍ വിട്ട് ഓടിപ്പോകുക എന്നതായിരുന്നു കാശ്മീരി പണ്ഡിറ്റുകളോടെ മതേതരന്മാര്‍ പറഞ്ഞത്.
ബാക്കിയെല്ലാം ചരിത്രം.
അല്ല, അതിന് ഇതൊക്കെ ഈ നമ്പര്‍ വണ്‍ സംസ്ഥാനത്ത് സംഭവിക്കുമോ? ഇവിടെ മുഴുവന്‍ മതേതരത്വം അല്ലേ ? ??
ഈയിടെ എവിടെയോ വായിച്ച ഒരു ലേഖനത്തില്‍ കണ്ടത് പറയാം. നമ്മുടെ രവീന്ദ്രനാഥ ടാഗോര്‍ 1921 ല്‍ ഇപ്പോഴത്തെ നമ്പര്‍ വണ്‍ സംസ്ഥാനത്ത് നടന്ന കലാപത്തിന് ശേഷം ഇവിടം സന്ദര്‍ശിച്ചു. ഇടതുപക്ഷ ചരിത്രകാരന്മാര്‍ അതിനെ സാമ്രാജ്യത്വ വിരുദ്ധ സമരമായി ഒക്കെ തള്ളി മറിച്ചു എങ്കിലും അത് യഥാര്‍ത്ഥത്തില്‍ ഒരു ഭൂരിപക്ഷ സമുദായത്തെ ഉന്മൂലനം ചെയ്യലായിരുന്നു എന്ന് നിരവധി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ടാഗോര്‍ പറഞ്ഞത് 10 ലക്ഷം മതേതരന്മാരെ പേടിച്ച് 40 ലക്ഷം ഭൂരിപക്ഷ ജനത കഴിയുന്നു എന്നാണ്.
Paris of the Middle East എന്നറിയപ്പെട്ടിരുന്ന ലെബനന്‍ എന്ന രാജ്യത്തിന്റ അവസ്ഥ നമുക്കറിയാം.
ഇക്കൂട്ടര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആയില്ലെങ്കില്‍ ജനാധിപത്യം ഇവര്‍ അംഗീകരിക്കില്ല. ഇനി ജയിച്ചു കഴിഞ്ഞാലോ അപ്പോഴും ഉണ്ടാകുക ജനാധിപത്യം ആയിരിക്കില്ല. ഒന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അല്ലെങ്കില്‍ മത അധിഷ്ഠിത രാജ്യം.
മുന്നറിയിപ്പുകള്‍ ആണ് ഈ ബഹിഷ്‌ക്കരണവും മറ്റും. ഇന്ത്യന്‍ ജനാധിപത്യത്തെ എന്ന് വേണ്ട ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൈവത്തെ അല്ലാതെ മറ്റൊന്നിലും വിശ്വാസം ഇല്ല എന്ന് പറഞ്ഞ് ഇപ്പോള്‍ പരസ്യമായി മുദ്രാവാക്യം വിളിച്ചു തെരുവില്‍ ഇറങ്ങുന്നവര്‍ ഇന്നലെ വരെ വിളിച്ച ജനാധിപത്യ മുദ്രാവാക്യങ്ങള്‍ വിശ്വസിച്ച മണ്ടന്മാര്‍ക്ക് നമോവാകം.
ഇസ്ലാമോഫോബിയ, വര്‍ഗീയവാദി എന്നൊക്കെയുള്ള പട്ടം ചാര്‍ത്തി വാ അടപ്പിക്കാന്‍ നോക്കുമ്പോള്‍ ഒന്നോര്‍ക്കുക സത്യം എന്നും സത്യമായി നിലനില്‍ക്കും. എത്രയൊക്കെ ജനാധിപത്യ മുദ്രാവാക്യങ്ങള്‍ വാരി വിതറിയാലും ഉള്ളിലുള്ള മത ഭ്രാന്ത് ഇങ്ങനെ പുറത്ത് വരിക തന്നെ ചെയ്യും.
ജനാധിപത്യം അപകടത്തില്‍ ആകുന്നത് ജനങ്ങളുടെ പിന്തുണയില്ലാത്തവര്‍ ജനാധിപത്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ മത തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് കലാപത്തിന് ഇറങ്ങുമ്പോള്‍ ആണ്.
എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു സംഭവം പറഞ്ഞ് അവസാനിപ്പിക്കാം. കശ്മീര്‍ വിട്ടുപോയില്ലെങ്കില്‍ കൊന്നുകളയും എന്ന് പറഞ്ഞു മത തീവ്രവാദികള്‍ അഴിഞ്ഞാടിയപ്പോള്‍ കാശ്മീരി പണ്ഡിറ്റായ സുഹൃത്തിന്റെ അച്ഛന്‍ വീടിന്റെ വാതില്‍ക്കല്‍ വാളുമായി നിന്നു. അത് മത ഭ്രാന്തന്മാരെ നേരിടാന്‍ ആയിരുന്നില്ല, മത തീവ്രവാദികള്‍ ആ വീട്ടില്‍ എത്തിയാല്‍ പെണ്മക്കളെ കൊന്നു കളഞ്ഞു ആത്മഹത്യാ ചെയ്യാന്‍ ആയിരുന്നു. അല്ലെങ്കില്‍ ആ പെണ്മക്കളെ അവര്‍ എന്തൊക്കെ ചെയ്യും എന്ന് ആ പിതാവിന് അറിയാമായിരുന്നു.
ആ പാവങ്ങള്‍ക്ക് വേണ്ടി ഒരു വാര്‍ത്ത പോലും എഴുതാനോ, പ്രതിഷേധത്തിനോ ആരുമില്ലായിരുന്നു. ഇന്നും അവരുടെ ദുരിത ജീവിതം തുടരുന്നു.
ചരിത്രത്തില്‍ നിന്നും, സൂചനകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാത്ത സമൂഹം അവസാനം അപകടത്തില്‍ പെടുമ്പോള്‍ രക്ഷപെടുത്താന്‍ ആരും കാണില്ല. കാരണം അവര്‍ അതര്‍ഹിക്കുന്നില്ല.
https://www.facebook.com/jithinjacob.jacob/posts/2617601368309652













Discussion about this post