ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ വധിക്കരുത് എന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈൻ യുദ്ധവിമാനം വെടിവെച്ചിട്ടത് ഇറാൻ തന്നെയാണെന്നു തെളിഞ്ഞ സാഹചര്യത്തിൽ, രാജ്യത്തിനകത്ത് തന്നെ ശക്തമായ പ്രതിഷേധമാണ് ഇറാനിൽ നടക്കുന്നത്.പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സൈന്യം നിറയൊഴിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഡൊണാൾഡ് ട്രംപ് ഇറാന് ശക്തമായി താക്കീത് നൽകിയത്.
“ലോകം നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, സർവ്വോപരി, അമേരിക്ക നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നേരത്തെ തന്നെ ആയിരക്കണക്കിന് പേരെ നിങ്ങൾ വധിക്കുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്.ഇനിയും അത്തരം പ്രവർത്തികൾ ആവർത്തിക്കാതെ ഇന്റർനെറ്റ് ബന്ധം പുനസ്ഥാപിക്കുക, പത്രപ്രവർത്തകരെ നിർഭയമായി ജോലി ചെയ്യാൻ അനുവദിക്കുക.” എന്നും ഡൊണാൾഡ് ട്രംപ് തന്റെ ട്വിറ്ററിൽ കുറിച്ചു.
Discussion about this post