അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഡൽഹിയിലെ 70 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ചൊവ്വാഴ്ച പുറത്തുവിട്ടു.ഡിസംബറിൽ നടന്ന സീലാംപൂർ അക്രമക്കേസിൽ പേരുള്ള എംസിഡി കൗൺസിലർ അബ്ദുൾ റഹ്മാനും, പാർട്ടി ടിക്കറ്റ് നൽകി.
സീലാംപൂരിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ ആം ആദ്മി പാർട്ടി എംസിഡി കൗൺസിലറും മുൻ കോൺഗ്രസ് എം.എൽ.എയുമായ മതീൻ അഹമ്മദിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.പോലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ ,നേതാക്കളായ റഹ്മാനും അഹമ്മദും പ്രതിഷേധത്തിൽ പങ്കുചേരാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സീലാംപൂരിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ, പോലീസിന് നേരെ കല്ലും പെട്രോൾ കുപ്പികളും എറിയാൻ തുടങ്ങിയെന്നും, ഉച്ച കഴിഞ്ഞ് രണ്ടരയോടെ അനിയന്ത്രിതമായ ജനക്കൂട്ടം ജാഫ്രാബാദ് പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലൂടെ മുന്നോട്ട് പോകവേ,സമീപ പ്രദേശങ്ങളിലുള്ള ജനങ്ങളോട് അബ്ദുൾ റഹ്മാൻ ജനക്കൂട്ടത്തിൽ ചേരാൻ ആഹ്വാനം ചെയ്യുകയുമാണ് ഉണ്ടായതെന്നും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ദില്ലി പോലീസ് വെളിപ്പെടുത്തുന്നു.സ്ഥിതിഗതികൾ ഇങ്ങനെയാണെങ്കിലും,വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ദില്ലിയിലെ സീലാംപൂർ സീറ്റിൽ നിന്ന് റഹ്മാൻ മത്സരിക്കും.
Discussion about this post