ഇന്ത്യന്‍ നിര്‍മ്മിത ക്ഷയരോഗ പരിശോധനാ സംവിധാനത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഗോവ ആസ്ഥാനമായ മോള്‍ബയോ എന്ന സ്വകാര്യകമ്പനി രൂപകല്‍പ്പന ചെയ്ത ട്രൂനാറ്റ് എന്ന പരിശോധനാ സംവിധാനമാണ് ക്ഷയരോഗനിര്‍ണ്ണയത്തിന് ഫലപ്രദമായി ഉപയോഗിക്കാമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. നിലവില്‍ ക്ഷയരോഗ നിര്‍ണ്ണയത്തിന് ദിവസങ്ങളെടുക്കും
പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ എന്ന പരീക്ഷണരീതി ഉപയോഗിച്ച് ഒരു മണിക്കൂറിനകം ക്ഷയരോഗനിര്‍ണ്ണയം സാദ്ധ്യമാക്കുന്ന ഉപകരണമാണ് ട്രൂനാറ്റ്.
ലോകത്ത് പത്തുലക്ഷത്തോളം പേര്‍ ക്ഷയരോഗബാധിതരാണെന്നാണ് കണക്ക്. ഒന്നര ദശലക്ഷമാള്‍ക്കാര്‍ ഒരു കൊല്ലം ക്ഷയരോഗബാധിതരായി മരണപ്പെടുന്നുമുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിയ്ക്കുന്ന ബാക്ടീരിയകള്‍ കൊണ്ടുണ്ടാകുന്ന ഗുരുതരമായ ക്ഷയരോഗത്തിനും അനേക ലക്ഷമാള്‍ക്കാര്‍ ബാധിതരാകാറുണ്ട്. ഗ്രാ!മങ്ങളിലും മറ്റും ഒരു വലിയ പ്രശ്‌നം സമയത്തിന് ക്ഷയരോഗം നിര്‍ണ്ണയിക്കാനാകുന്നില്ല എന്നതാണ്. സമയത്ത് കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാകുന്ന രോഗമാണ് ക്ഷയരോഗം.
ഇവിടെയാണ് പരമ്പരാഗത രീതികളേക്കാള്‍ മെച്ചപ്പെട്ട ഇത്തരം സംവിധാനങ്ങള്‍ കടന്നുവരുന്നത്. ആന്റിബയോട്ടിക് പ്രതിരോധമുള്ള ക്ഷയരോഗാണുവിനെ കണ്ടെത്താനും ഇതില്‍ കഴിയും. മൈക്രോചിപ് ഉപയോഗിച്ച് തത്സമയം തന്നെ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (Realtime PCR on chip) നടത്തിയാണ് ഈ സംവിധാനം ക്ഷയരോഗാണുവിനെ നിര്‍ണ്ണയിയ്ക്കുന്നത്. ക്ഷയരോഗനിര്‍ണ്ണയ/ചികിത്സാ ക്യാമ്പുകള്‍ തുടങ്ങുകയാണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് രോഗനിര്‍ണ്ണയം നടത്തി ക്ഷയരോഗബാധ കണ്ടെത്താനും അപ്പോള്‍ത്തന്നെ മരുന്ന് ആരംഭിയ്ക്കുവാനും ഈ രീതികൊണ്ട് സാധിയ്ക്കും.
ബാറ്ററി കൊണ്ട് പ്രവര്‍ത്തിയ്ക്കുന്ന ഈ യന്ത്രം എവിടേയും പെട്ടെന്ന് കൊണ്ടുപോകാനാകുന്നതും ചിലവുകുറഞ്ഞതുമാണ്.
ആഗോളഭീമന്മാര്‍ക്കൊപ്പം ഇന്ത്യന്‍ വൈദ്യസാങ്കേതികവ്യവസായവും ലോകാരോഗ്യസംഘടനയുടെ ശ്രദ്ധയാകര്‍ഷിയ്ക്കുകയാണ്. ഇന്ത്യന്‍ ശാസ്ത്രഗവേഷണ രംഗത്തിന്റെ, പ്രത്യേകിച്ച് സ്വകാര്യമേഖലയില്‍ ഗവണ്മെന്റ് സഹായങ്ങളില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന വ്യവസായങ്ങളിലെ ഗവേഷണവിഭാഗങ്ങളുടെ വന്‍ കുതിച്ചുകയറ്റമാണിത് കാട്ടുന്നത്. ഇത്തരത്തില്‍ സ്വകാര്യമേഖല ശക്തിയാര്‍ജ്ജിക്കുമ്പോഴാണ് പുതിയ ഉല്‍പ്പന്നങ്ങളും രൂപകല്‍പ്പനകളും നിലവില്‍ വരികയും രാജ്യത്തിന്റെ വിവര സമ്പത്ത് വര്‍ദ്ധിയ്ക്കുകയും ചെയ്യുകയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.













Discussion about this post