വികസന പദ്ധതികളെക്കുറിച്ചു സംവദിക്കാൻ കേന്ദ്ര മന്ത്രിമാർ ജമ്മു കശ്‍മീർ സന്ദർശിക്കാൻ തീരുമാനിച്ചു.കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് കേന്ദ മന്ത്രിമാർ കശ്‍മീർ സന്ദർശിക്കുന്നത്.നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനും,കശ്‍മീരികൾക്ക് പ്രയോജനപ്പെടുന്ന കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി ചർച്ച ചെയ്യാനുമാണ് കേന്ദ്രമന്ത്രിമാരുടെ സംഘം ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങൾ സന്ദർശിക്കുന്നത്.
ആഭ്യന്തര സഹമന്ത്രി ജി. കിഷെൻ റെഡ്ഡി, നിയമ-നീതി മന്ത്രി രവിശങ്കർ പ്രസാദ്, വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി, കായിക മന്ത്രി കിരൺ റിജ്ജു, അനുരാഗ് താക്കൂർ, സാംസ്കാരിക മന്ത്രി പ്രഹ്ലാദ് ജോഷി, എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ എന്നിവരാകും സംഘത്തിലുണ്ടാവുകയെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post