വളാഞ്ചേരി: സോഷ്യല്‍ മീഡിയവഴി ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാര്‍ത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. വളാഞ്ചരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എസ്.ഐമാരായ ഗോപാലന്, അബൂബക്കര്‍ സിദ്ദിഖ്, എ.എസ്.ഐ. അനില്‍കുമാര്‍, എസ്.സി.പി.ഒ. അല്‍ത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.
Discussion about this post