ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം സ്വീകരിച്ചതിന് യാസിൻ മാലിക്കിന്റെ പേരിലുള്ള കേസിൽ കോടതി മാർച്ചിൽ വാദം കേൾക്കും കശ്മീരി വിഘടനവാദി നേതാക്കളായ യാസിൻ മാലിക്, മസാരത്ത് ആലം, ആസിയ ആൻഡ്രാബി, ഷബ്ബീർ ഷാ, റാഷിദ് എന്നിവർക്കെതിരായ കേസിൽ വാദികൾ സമർപ്പിച്ച രേഖകൾ മാർച്ച് 13 ന് പ്രത്യേക എൻ.ഐ.എ കോടതി പരിശോധിക്കും. കഴിഞ്ഞ ഒക്ടോബർ 4 ന്, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ കെ എൽ എഫ്) മേധാവി മാലിക്, ഹുറിയത്ത് കോൺഫറൻസ് ജനറൽ സെക്രട്ടറി ആലം, മുൻ നിയമസഭാ അംഗമായ റാഷിദ് എന്നിവർക്കെതിരെ തീവ്രവാദ ഫണ്ടിംഗ് കേസിൽ യു.എ.പി.എ നിയമപ്രകാരം എൻ.ഐ.എ രണ്ടാം അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ആ കുറ്റപത്രത്തിൽ , പാകിസ്ഥാൻ ഹൈക്കമ്മിഷൻ ഒരു യോഗം സംഘടിപ്പിച്ചതായും ഹുറിയത്ത് നേതാക്കളെല്ലാം പങ്കെടുത്ത ആ യോഗത്തിൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഫണ്ട് എങ്ങനെ ഉപയോഗിക്കാമെന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവെന്ന് ഏജൻസി വ്യക്തമാക്കിയിരുന്നു . മസാറത്ത് ആലത്തെ ഇപ്പോൾ ദില്ലിയിലെ മൻഡോളി ജയിലിലും, ബാക്കി പ്രതികളെ തിഹാർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്.
Discussion about this post