അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോൺഗ്രസിനെ തടസ്സപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയ ഇംപീച്ച്‌മെന്റ് ലേഖനങ്ങൾ ബുധനാഴ്ച സെനറ്റിന് കൈമാറി. അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനഭ്രംശം തന്നെ സംഭവിച്ചേക്കാവുന്ന ചരിത്രപരമായ ഒരു വിചാരണയ്ക്ക് ഇത് കാരണമായേക്കും.ജനുവരി 21 ന് ഇംപീച്ച്മെന്റിന്റെ വിചാരണ ആരംഭിക്കും.
ലേഖനങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് ചേംബറിൽ ഔദ്യോഗികമായി വായിക്കുമെന്ന് റിപ്പബ്ലിക്കൻ സെനറ്റ് നേതാവ് മിച്ച് മക്കോണെൽ പ്രഖ്യാപിച്ചു.ഇതേ തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വിചാരണയുടെ അധ്യക്ഷത വഹിക്കും.
“ഇത് നമ്മുടെ രാജ്യത്തിന് വളരെ നിർണായകമായ സമയമാണ്, പക്ഷേ ,കൃത്യമായി ഇത്തരത്തിലുള്ള അവസ്ഥകൾ മുൻകൂട്ടിക്കണ്ടാണ് അവർ സെനറ്റ് സൃഷ്ടിച്ചത്,” എന്ന് യു.എസ് ഭരണഘടനയുടെ രചയിതാക്കളെ പരാമർശിച്ച് മക്കോണൽ പറഞ്ഞു.
“അമേരിക്കയെന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം വളരെ സങ്കടകരമാണ്, നമ്മുടെ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുന്നതിനും, സത്യപ്രതിജ്ഞ ലംഘിക്കുന്നതിനും, തിരഞ്ഞെടുപ്പിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നതിനും പ്രസിഡന്റ് ട്രംപ് സ്വീകരിച്ച നടപടികളാണ് നമ്മളെ ഈ അവസ്ഥയിലെത്തിച്ചത് ” ലേഖനങ്ങളിൽ ഒപ്പിടുമ്പോൾ ഡെമോക്രാറ്റിക് ഹൌസ് സ്പീക്കർ നാൻസി പെലോസി പ്രഖ്യാപിച്ചു.













Discussion about this post