തനിക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിക്കെതിരെ, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് സുപ്രീം കോടതിയെ സമീപിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധി ചോദ്യം ചെയ്തു സമർപ്പിച്ച 90 പേജുള്ള അപ്പീലിൽ, ഭരണഘടനയും ക്രിമിനൽ നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ടാണ് വിചാരണ പൂർത്തിയായതെന്നും, അതിനാൽ വിധി പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് എതിരായ രാജ്യദ്രോഹക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും മുഷറഫ് വെളിപ്പെടുത്തി.
പ്രത്യേക ട്രൈബ്യൂണലിൽ നിന്ന് താൻ ഹാജരാകാതിരുന്നത് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണെന്നും ,വൈദ്യസഹായം ലഭിക്കുന്നതിനായി തനിക്ക് വിദേശയാത്രയ്ക്ക്അനുമതി നൽകിയിട്ടുണ്ടെന്നും മുഷറഫ് വാദിച്ചു. പ്രത്യേക കോടതി വിധിച്ച വധശിക്ഷ, ലാഹോർ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് മുഷറഫിന്റെ അപേക്ഷ.
Discussion about this post