തിരുവനന്തപുരം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന് ഗവര്‍ണര്‍ തന്നെയാണെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. സിഎഎയ്ക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നും പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദയെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ ആവര്‍ത്തിച്ചു.
ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. അതറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വീണ്ടും ഗവര്‍ണര്‍ രംഗത്തെത്തിയത്. നേരത്തെ, പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഗവര്‍ണര്‍ ഉയര്‍ത്തിയത്. സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാല്‍ ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
നാട്ടുരാജാക്കന്മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്ന സമയുണ്ടായിരുന്നെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് മീതെ റസിഡന്റുമാര്‍ ഇല്ലെന്നും അതറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണം എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
Discussion about this post