തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന് കക്ഷി ചേരും. കക്ഷി ചേരാൻ അദ്ദേഹം ഹർജി നൽകി. കേസിന്റെ ചിലവ് മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
”കേരളം നല്കിയ സ്യൂട്ട് രാഷ്ട്രീയ പ്രേരിതമാണ്. മന്ത്രിസഭയുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയത്. സിഎഎ ഏതെങ്കിലും തരത്തില്‍ പൗരന്മാരുടെ അവകാശം ലംഘിക്കുന്നതായി ഹര്‍ജിയില്‍ ബോധിപ്പിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെയും പ്രതിപക്ഷത്തിന്റെയും സിഎഎയെ എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിന് പിന്നില്‍. അതിനാല്‍ കേസിന്റെ ചിലവ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരില്‍ നിന്ന് ഈടാക്കണം” ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ തലവനായ ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ ഹര്‍ജിയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതും, ഈ സാഹചര്യം കണക്കിലെടുത്ത് തന്നെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നുമാണ് കുമ്മനം തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post