തിരുവനന്തപുരം: നിയമമന്ത്രി എ കെ ബാലന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. റൂൾസ് ഓഫ് ബിസിനസാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. സർക്കാരിന്റെ വീഴ്ചയെക്കുറിച്ചാണ് ഗവർണർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഭരണഘടനാപരമായി പ്രവർത്തിക്കണമെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടങ്ങൾ പാലിച്ചെന്നും നിയമമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി മുരളീധരൻ രംഗത്തെത്തിയത്. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്. കേസ് കൊടുക്കുന്നതിന് ഗവർണറുടെ അനുമതി വേണ്ടെന്നും എ കെ ബാലൻ വാദമുന്നയിച്ചിരുന്നു.
വിഷയത്തിൽ നിയമവിദഗ്ദരുമായി ആലോചിച്ച് ഗവർണർക്ക് മറുപടി നൽകും. ഗവർണറുടെ തെറ്റിദ്ധാരണ നീക്കും. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.
Discussion about this post