ഗുജറാത്തിലെ കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ “സ്റ്റാച്യു ഓഫ് യൂണിറ്റി” വരും വർഷങ്ങളിൽ ഒരു ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
കെവാഡിയയിൽ തങ്ങൾ സ്ഥാപിച്ച പുതിയ റെയിൽവേ സ്റ്റേഷനും വഡോദരയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റെയിൽപ്പാത സ്ഥാപിക്കുമെന്ന് പറഞ്ഞ ഗോയൽ, രണ്ട് സ്റ്റേഷനുകൾക്കിടയിൽ അതിവേഗ ഷട്ടിൽ ട്രെയിനുകളും സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു.ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായ വല്ലഭായ് പട്ടേലിന്റെ ഭീമാകാരമായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഒക്ടോബർ 31 നാണ് ഉദ്ഘാടനം ചെയ്തത്.
Discussion about this post