കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ അനുകൂലിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ലവ് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ചാണ് കുര്യന്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.
പള്ളികളില്‍ വായിച്ച ഇടയ ലേഖനം വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണെന്നും സഭയുടെ ഓര്‍മപ്പെടുത്തലായി ഇതിനെ കാണണമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ സഭയുടെ പരാമര്‍ശം വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post