സുഭാഷ് വാസുവിനെ ബിഡിജെഎസ് നിന്ന് പുറത്താക്കിയെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് വിശദീകരണം. വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാർ വ്യക്തമാക്കി.
Discussion about this post