പന്തീരാങ്കാവിൽ മാവോയിസ്റ്റുകളായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും.പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ചത്തെ കസ്റ്റഡിയപേക്ഷയാണ് നല്‍കിയിരിക്കുന്നത്.ശേഖരിച്ച ഡിജിറ്റലായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അലനെയും താഹയെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.കസ്റ്റഡിയിലെടുത്തത് മാത്രമേ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിക്കൂ എന്നും വാദിഭാഗം കോടതിയെ അറിയിച്ചു.
Discussion about this post