ന്യൂയോര്‍ക്ക് :150 ലധികം ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന യുഎന്‍ സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി,അഭിസംബോധന ചെയ്യ്തേക്കും. സെപ്തംബര്‍ 25 ന് ന്യൂയോര്‍ക്കില്‍ വച്ചാണ് ഉച്ചക്കോടി .
ഉന്നതതല സന്നേളനത്തിന് മുന്നോടിയായുള്ള ജനറല്‍ അസംബ്ലളിയുടെ 70 സെഷന് സെപ്തംബര്‍ 15 ന് ആരംഭിക്കും. വാര്‍ഷിക ജനറല്‍ ഡിബേറ്റ് സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് നടക്കുക. സെപ്തംബര്‍ 28 ന് മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോട്ടുകള്‍. അതിനാല്‍ ജനറല്‍ ഡിബേറ്റില്‍ വിദേശകാര്യമന്ത്രി സുഷമ സ്വാരാജാണ് രാജ്യത്തെ അഭി സംബോധന ചെയ്യുക. സുസ്ഥിര വികസന ഉച്ചക്കോടിക്ക് ശേഷം മോദി സാന്‍ ഫ്രാന്സ്സികോ സന്ദര്‍ശിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.
‘ഇത് ലോക ജനതക്കുവേണ്ടിയുള്ള വികസന കാഴ്ചപാടുകളാണ്. പുതിയ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ദാരിദ്രം, പട്ടിണി, രോഗം, ലിംഗ അസമത്വം, എന്നിവയെല്ലാം ഈ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തബറില്‍ നടക്കാനിരിക്കുന്ന ഈ ഉച്ചക്കോടി വലിയ മാറ്റം കൊണ്ടുവരുമെന്നും ഉടമ്പടി സ്വാഗതം ചെയ്തുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു”. 700 മില്യണ്‍ ജനങ്ങളെ ദാരിദ്രത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.
Discussion about this post