ഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡല്‍ഹി ബിജെപിയുടെ ചുമതല കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നല്കി. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മല്‍സരരംഗത്തിറങ്ങുന്നത്. അമിത് ഷായില്‍ നിന്നും ജെ പി നഡ്ഡ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.
അതേസമയം കോണ്‍ഗ്രസില്‍ ഡല്‍ഹിയുടെ ചുമതല കേരളത്തില്‍ നിന്നുള്ള നേതാവായ പി സി ചാക്കോയ്ക്കാണ്. നേരത്തെ ചാക്കോയ്ക്കെതിരെ ഡല്‍ഹിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ചാക്കോയില്‍ നിന്നും ഡല്‍ഹി സംസ്ഥാനത്തിന്റെ ചുമതല മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചാക്കോയില്‍ എഐസിസി നേതൃത്വം വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും കോണ്‍ഗ്രസിനെയും തൂത്തെറിഞ്ഞാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്.
Discussion about this post