ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയിൽ ഒമ്പതു പേർ മരിക്കുകയും നാന്നൂറിലധികം പേർ രോഗബാധിതരാവുകയും ചെയ്ത സന്ദർഭത്തിൽ കേരളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം.ആരോഗ്യ മന്ത്രി കെ.കെ. ശൈലജ യാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.കൊച്ചി,കണ്ണൂർ , തിരുവനന്തപുരം, കോഴിക്കോട് എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ചൈനയിൽ പോയി മടങ്ങിയെത്തുന്ന യാത്രികർ ജില്ലാ മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെടണമെന്നും എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.ചൈനയെ വേട്ടയാടുന്ന അജ്ഞാത വൈറസ് ബാധ ,ചൈന സന്ദർശിച്ചു മടങ്ങിയ വിനോദ സഞ്ചാരികളിലൂടെ അന്യരാഷ്ട്രങ്ങളിലുമെത്തിയിരുന്നു. ഇതിനിടെ, വൂഹാന്‍ നഗരത്തില്‍ നിന്നും ജനുവരി 15ന് അമേരിക്കയിലേക്ക് തിരിച്ചെത്തിയ യാത്രക്കാരനിലൂടെ രോഗബാധ അമേരിക്കയിലും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഏതാണ്ട് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളും മുൻപേ തന്നെ സുരക്ഷാ നടപടികൾ എടുത്തു തുടങ്ങിയിരുന്നു.










Discussion about this post