കോട്ടയം: പാലാ പോളി ടെക്നിക്ക് കോളേജില്‍ കെഎസ്യു-എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് പ്രശ്നപരിഹാരത്തിനെത്തിയ പോലീസിന് നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി. ബുധനാഴ്ച വൈകീട്ടുണ്ടായ കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെത്തിയ പാലാ പോലീസിന് നേരെയാണ് ഒരുകൂട്ടം എസ്എഫ്ഐ പ്രവത്തകര്‍ കൈയേറ്റശ്രമം നടത്തി ഭീഷണിപ്പെടുത്തിയത്.
വിദ്യാര്‍ഥി സംഘര്‍ഷത്തിന് പിന്നാലെ പ്രശ്ന പരിഹാരത്തിനെത്തിയ പാലാ ഗ്രേഡ് എസ്ഐ അടക്കമുളള പോലീസുകാരോട് ഇതില്‍ ഇടപെടാന്‍ നിക്കാതെ സ്ഥലത്തുനിന്ന് പോകാന്‍ പറഞ്ഞ് ആക്രോശിക്കുകയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ ക്യാമ്പസിന് പുറത്തുനിന്നുള്ള സംഘടനാ പ്രവര്‍ത്തകനുമുണ്ട്.
Discussion about this post