ഡല്‍ഹി:കോണ്‍ഗ്രസ് ജനാധിപത്യത്തെ കുറിച്ച് പറയുന്നത് സാത്താന് ബൈബിള്‍ വായിക്കുന്നത് പോലെയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ പരിഹസിച്ചു. അമ്മയും മകനും ഭരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയിലാണ് ജനാധിപത്യം ഇല്ലാത്തതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിലുള്ള അസൂയയാണ് ഇതിനു പിന്നിലെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. എംപിമാരെ സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയില്‍ തെറ്റില്ല.
ജനാധിപത്യത്തെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നത് അതിശയപ്പെടുത്തുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യമേ ഇല്ലെന്നും ജാവദേകര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന സോണിയഗാന്ധിയുടെ വാക്കുകള്‍ക്കുള്ള പ്രതികരണമായാണ് ജവദേകറിന്റെ പ്രതികരണം.
Discussion about this post