കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പായശേഷം ഇന്ത്യയില്‍ നിന്നു മടങ്ങിപ്പോകുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന് ബിഎസ്എഫ്. പൗരത്വം ഭേദഗതി നിയമം നിലവില്‍ വന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ ഇടയില്‍ ഭയമുണ്ടായതാണു മടങ്ങിപ്പോകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയതെന്ന് ബിഎസ്എഫ് ചൂണ്ടിക്കാട്ടി.
സ്വന്തം രാജ്യത്തിലേക്കു മടങ്ങിപ്പോകുന്ന ബംഗ്ലദേശി കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞമാസം പ്രകടമായ വര്‍ധനയാണ് ഉണ്ടായത്. ജനുവരിയില്‍ മാത്രം 268 അനധികൃത ബംഗ്ലദേശി കുടിയേറ്റക്കാരെ പിടികൂടി. ഇവരില്‍ ഭൂരിഭാഗവും നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരാണെന്ന് ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post