തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ തിരിച്ചു വിളിക്കാനുള്ള ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഭരണഘടനാപ്രകാരം സർക്കാരിന്റെ തലവൻ താനാണ്. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ട്. കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post