ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ മരണപ്പെട്ടവരുടെ എണ്ണം 56 ആയി. ഇതുവരെ 1975 ഓളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ വെളിപ്പെടുത്തി. ചൈനീസ് പീപ്പിൾസ് ഡെയിലി റിപ്പോർട്ട് അനുസരിച്ച് കൊറോണ വൈറസ് ബാധ അതിവേഗം പടർന്നു പിടിക്കുകയാണ്.
ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച വെളിപ്പെടുത്തിയത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1287 ആണെന്നായിരുന്നു. പക്ഷേ, ഒരൊറ്റ ദിവസം കൊണ്ട് സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 1975 ആയി. രോഗം പടർന്നു പിടിക്കുന്നത് എത്തിക്കാൻ ചൈനീസ് ആരോഗ്യ മന്ത്രാലയം ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്.
Discussion about this post