തിരുവനന്തപുരം; ഇന്ത്യ എക്കാലത്തും പീഡിതരായ ആളുകള്‍ക്ക് അഭയം നല്‍കിയ രാജ്യമാണെന്ന് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജാതി മത വ്യത്യാസമില്ലാതെയാണ് ഇന്ത്യ പൗരന്മാരെ പരിഗണിച്ചിട്ടുള്ളത്. ജാതിയുടേയോ നിറത്തിന്റെയോ പേരില്‍ ഭാരതം ആരെയും മാറ്റിനിര്‍ത്തില്ല .വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്ത നാടാണിതെന്നും ഗവര്‍ണ്ണര്‍ അടിവരയിട്ടു വ്യക്തമാക്കി.
തിരുവനന്തപുരത്തെ റിപ്പബ്ലിക് ദിനാഘോഷപരിപാടിയില്‍ സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍ .ലോകത്തിന് സഹിഷ്ണുത പഠിപ്പിച്ച മതത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു ഗവര്‍ണ്ണറുടെ പ്രസംഗം.
ഭാരതത്തിന്റെ ബഹിരാകാശ രംഗത്തെ നേട്ടങ്ങൾക്ക് ഐ.എസ്.ആർ.ഒയെയും ഗവർണർ അഭിനന്ദിച്ചു. ചന്ദ്രനേയും ചൊവ്വയേയും തൊട്ട ഭാരതം ആകാശം അതിർത്തിയേ അല്ലെന്ന് തെളിയിച്ചത് ഐ.എസ്.ആർ.ഒയുടെ മികച്ച പ്രവർത്തനം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ഭരണമികവിന് മുഖ്യമന്ത്രിയെ ഗവര്‍ണ്ണര്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു.












