ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദർശന പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു. ഉദ്ധവ് താക്കറെ ഇപ്പോൾ പോകേണ്ടത് അയോദ്ധ്യയിലേക്കല്ലെന്നും രാഹുൽ ഗാന്ധിയോടൊപ്പം ഹജ്ജിന് പോകുന്നതാണ് അദ്ദേഹത്തിന് കൂടുതൽ യോജിക്കുകയെന്നുമാണ് നരസിംഹ റാവു അഭിപ്രായപ്പെട്ടത്.
അയോധ്യയിലേക്ക് പോകുമ്പോൾ ഉദ്ധവ് രാഹുൽ ഗാന്ധിയെ കൂടെ കൂട്ടുമോയെന്ന് ബിജെപി നേരത്തെ ആരാഞ്ഞിരുന്നു. അയോധ്യയിലേക്ക് ഉദ്ധവ് പോകുന്നത് അദ്ദേഹത്തിന്റെ പാപബോധം വർദ്ധിപ്പിക്കുമെന്നും റാവു അഭിപ്രായപ്പെട്ടു. ഉദ്ധവിന്റെ പിതാവ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തനായ വക്തവായിരുന്നു. എന്നാൽ ആദർശത്തെ ബലികഴിച്ച ഉദ്ധവ് ഇന്ന് ഹിന്ദുത്വത്തിൽ നിന്നും പൈതൃകത്തിൽ നിന്നും ഏറെ അകലെയാണെന്നും അത് ഭഗവാൻ ശ്രീരാമന്റെ ആദർശത്തിന് വിരുദ്ധമാണെന്നും റാവു ആഞ്ഞടിച്ചു.
മാർച്ച് 7ആം തീയതി ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post