ഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് പ്രണാമമർപ്പിച്ചു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം എം നരവാനെ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി എയർ മാർഷൽ ആർ കെ എസ് ബദൗരിയ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
തുടർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് രാജ്പഥിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു രാജ്പഥിൽ അരങ്ങേറിയ റിപ്പബ്ലിക് ദിന പരേഡ്. വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ, നിശ്ചല ദൃശ്യങ്ങൾ, സൈനിക ടാങ്കുകൾ, ആധുനിക ആയുധങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായി സി ആർ പി എഫ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന ബൈക്ക് അഭ്യാസം ഇത്തവണത്തെ പരേഡിന്റെ പ്രത്യേകതയാണ്. ആഘോഷങ്ങളുടെ ഭാഗമായി ധനുഷ് പീരങ്കിപ്പടയും ഇത്തവണ ആദ്യമായി പരേഡിൽ അണിനിരക്കുന്നു.
ബ്രസീൽ പ്രസിഡന്റ് ജയർ മെസ്സിയാസ് ബൊൽസൊനാരോവാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി.
Discussion about this post