ഡല്‍ഹി: യാക്കൂബ് മേമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. രാജ്യം മുന്‍കൈയ്യെടുത്ത് നടത്തിയ കൊലപാതകം എന്ന ശശി തരൂരിന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
യാക്കൂബിന്റേയോ തരൂരിന്റേയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ഡോവലിന്റെ പരാമര്‍ശം. ആ ദിവസം ഞാന്‍ മുംബൈയിലാ
യിരുന്നു, അപ്പോഴാണ് സമൂഹത്തിലെ പ്രധാന വ്യക്തിയില്‍ നിന്നും രാജ്യം നടത്തിയ കൊലപാതകം എന്ന പരാമര്‍ശം കേട്ടത്. ഇത്തരം പരാമര്‍ശത്തിലൂടെ ആ വ്യക്തിയുടെ ജിവിതം തന്നെ സ്വയം പ്രതിരോധത്തിലായിരിക്കിയിരിക്കുകയാണ്.
‘ഒരു വ്യക്തിക്ക് ലഭിക്കേണ്ട നീതി മറ്റൊന്നിന്റെ പേരിലും രാജ്യം തള്ളികളയാറില്ല. ഇവിടെ ആരും ആരോടും പക വീട്ടിയിട്ടില്ല. കലാപകാരികളെ ന്യായീകരിക്കും പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടെന്നും ഡോവല്‍ പറഞ്ഞു. 21-മത് ലളിത് ധോഷി അനുസ്മരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോവല്‍.
‘നമ്മുടെ സര്‍ക്കാര്‍ ഒരു മനുഷ്യജീവിയെ തൂക്കിലേറ്റിയെന്ന വാര്‍ത്ത ദു:ഖിപ്പിക്കുന്നു.’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
‘വധശിക്ഷ ഭീകരാക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ആയുധമാണെന്നതിനു ഒരു തെളിവുമില്ല. ഇതിനു വിരുദ്ധമാണ് കാര്യങ്ങള്‍. ആക്രമങ്ങള്‍ വര്‍ധിക്കാനേ ഇതെല്ലാം സഹായിക്കും.’ യാക്കൂബിനെ വധിച്ചെന്ന വാര്‍ത്തകേട്ട് ദു:ഖം തോന്നി ഭീകര പ്രവര്‍ത്തന കേസുകളിലെ പ്രതികളെ തൂക്കിലേറ്റിയതുകൊണ്ട് ഒരിടത്തും പിന്നീട് ഭീകരാക്രമണം ഉണ്ടാവാതിരുന്നിട്ടില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Discussion about this post