നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സംബന്ധിച്ച വിസ്മയം ഇനിയും തീരുന്നില്ല. കേരളത്തില്‍ ഒരു തിയറ്ററില്‍ ഏറ്റവും കൂടുതല്‍ തുക കളക്ട് ചെയ്ത ചിത്രമെന്ന ബഹുമതിയാണ് ഈ രാജ്മൗലി ചിത്രം കരസ്ഥമാക്കിയത്. തിരുവനന്തപുരത്തെ എസ്എല്‍ ഏരീസ് പ്ലക്സ് സ്ക്രീന്‍ വണ്‍ തിയറ്ററില്‍ നിന്നു മാത്രം ഇതുവരെ നേടിയത് 1.4 കോടി രൂപയാണ്
ചിത്രത്തിന്റെ വന്‍ വിജയത്തിലുള്ള ആഹ്ലാദം തലസ്ഥാനത്തെ പ്രേക്ഷകരുമായി പങ്കിടുന്നതിനും, ദക്ഷിണേന്ത്യയില്‍ ഫോര്‍ കെ പ്രൊജക്ഷനും ഏറ്റവുമധികം സാങ്കേതികമേന്മയുമുള്ള രണ്ടാമത്തെ തിയറ്ററായ ഏരീസ് പ്ലക്സില്‍ ഈ സിനിമ കാണുനന്തിനും സംവിധായകന് രാജ്മൗലി എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വരവ് വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഏരീസ് പ്ലക്സ് അധികൃതര്‍.
ഏരീസ് മള്ട്ടിപ്ലസിന് പുറമെ തിരുവനന്തപുരത്ത് കൈരളിയിലും ശ്രീപത്മനാഭയിലും ബാഹുബലി റിലീസ് ചെയ്തിരുന്നു.
തിങ്കളാഴ്ച വരെ ഈ സിനിമയുടെ വിനോദനികുതിയായി ഏരീസില്‍ നിന്ന് മാത്രം നഗരസഭയ്ക്കു നല്‍കിയത് 28 ലക്ഷം രൂപയാണ്.
തിങ്കളാഴ്ചയും ബാഹുബലിയുടെ ഒന്നും രണ്ടും ഷോ ഹൗസ്ഫുള് ആയിരുന്നു. അങ്ങേയറ്റത്തെ സാങ്കേതികമേന്മയോടെ ത്രീഡി സിനിമ കാണാമെന്നതാണ് ഈ തിയറ്ററിലേക്കു പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണം കഴിയുന്നതുവരെ ബാഹുബലി തിയറ്ററില്‍ ഉണ്ടാകുമെന്ന് എസ്എല്‍ ഏരീസ് പ്ലക്സ് അധികൃതര്‍ പറയുന്നു.
Discussion about this post