ശ്രീനഗര്‍: കശ്മരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും, ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കശ്മീരില്‍ ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശനിയാഴ്ച അവന്തിപ്പോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഖാരി യാസിര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
Discussion about this post