ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ചൈനക്ക് എല്ലാവിധ സഹായവും നല്കാന് തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. തായ് ലന്‍ഡില്‍ വൈറസ് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചൈനയിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് വിവിധ രാജ്യങ്ങള്‍.
ലോകം കൊറോണക്കെതിരെ അതിജാഗ്രതയില്‍ തുടരുമ്പോഴും വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. ശ്രീലങ്കയിലും കംബോഡിയയിലും കാനഡയിലുമാണ് വൈറസ് ബാധ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത്.
Discussion about this post