ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ എംഎല്‍എയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നു സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ 82 കോടി രൂപയുടെ പൊതുമുതല്‍ നശിച്ചതായി കർണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈകോടതി നിര്‍ദേശമനുസരിച്ചാണു നാശനഷ്ടം സംബന്ധിച്ച കണക്കെടുത്തത്.
പൊതുമുതല്‍ നശിപ്പിച്ചവരില്‍ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് 29 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് ഡല്‍ഹിയില്‍ വെച്ച് ശിവകുമാറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിനു പിന്നാലെ അനുയായികള്‍ രാമനഗരയിലും മറ്റുമായി ഒട്ടേറെ കര്‍ണാടക ആര്‍ടിസി ബസുകള്‍ തല്ലിത്തകര്‍ക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post