രാജ്യദ്രോഹ പരാമർശത്തിന് അറസ്റ്റിലായ മുൻ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെ അറസ്റ്റിൽ പ്രതികരിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്ത്യ തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഷർജീൽ അറസ്റ്റ് ചെയ്യപ്പെടേണ്ടതു തന്നെയാണെന്നും രാജ്യ താൽപര്യത്തിന് എതിരെ പ്രവർത്തിക്കാൻ ആർക്കും അധികാരമില്ലെന്നും കൂട്ടിച്ചേർത്തു.
നാലുദിവസമായി പോലീസിനെ വെട്ടിച്ച് നടക്കുന്ന ഷർജീൽ ഇമാമിനെ ഇന്ന് ഉച്ചയോടെ ബിഹാറിൽ വച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി പോലീസിനെ ഈ പ്രവർത്തന ചാതുര്യത്തിന് അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.
Discussion about this post